ശബരിമല: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മാടമൺ ചമ്പോൺ മുതൽ കൂനങ്കര ചപ്പാത്ത് വരെയും പൂവത്തുംമൂട് മുതൽ മടത്തുംമൂഴി കൊച്ചുപാലം വരെയും ചേന്നംപാറ മുതൽ പെരുനാട് മാർക്കറ്റ് തുടങ്ങിയവയിലൂടെ കടന്നു പോകുന്ന ദേശീയപാതയിലെയും പിഡബ്ലുഡി റോഡിലെയും പഞ്ചായത്ത് റോഡിലെയും പാതയോരങ്ങളിൽ അപകടകരമായ വിധത്തിൽ ഇറക്കിയിട്ടിരിക്കുന്ന നിർമ്മാണ സാമഗ്രികളും തടികളും ഗതാഗതത്തിന് കാഴ്ച മറയ്ക്കുന്ന വിധത്തിൽ റോഡിലേക്ക് നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങളും അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം വ്യക്തികൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.