- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്: പഴയകാല വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് വ്യതിചലിച്ച് തൊഴിൽ നൈപുണ്യ വികസനത്തിനുതകുന്ന നവ വിദ്യാഭ്യാസനയ നിർമ്മാണമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പാലക്കാട് ജില്ലാ കലക്ടർ എൻ ദേവിദാസ്. വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച സ്റ്റുഡൻസ് ലീഡർഷിപ്പ് ക്യാമ്പും കരിയർ മാസ്റ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാമും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഠനപ്രക്രിയയുടെ അന്തിമ ലക്ഷ്യം തൊഴിൽ നേടുക എന്നതായിരിക്കണം. ജോലി ചെയ്തുകൊണ്ട് പഠിക്കുകയെന്ന ആശയമാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി പാഠ്യപദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് ദിശാബോധം നൽകാനുതകുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കുക വഴി ഇത് സാധ്യമാകും . സ്വന്തം താത്പര്യങ്ങൾക്കനുസരിച്ചുള്ള തൊഴിലായിരിക്കണം കുട്ടികൾ തെരെഞ്ഞെടുക്കേണ്ടതെന്നും കലക്ടർ പറഞ്ഞു.
ജില്ലയിലെ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. കരിയർ മാസ്റ്റർ ചുമതലയുള്ള അദ്ധ്യാപകർക്ക് കരിയർ ആപ്റ്റിറ്റിയൂഡ് പരിശീലന പരിപാടിയും നടന്നു. വി എച്ച് എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ ഒ എസ് ചിത്ര അധ്യക്ഷയായി. കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ ജില്ലാ കോർഡിനേറ്റർ മാത്യു എബ്രഹാം, സ്റ്റേറ്റ് കോർഡിനേറ്റർ വി എസ് സന്തോഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജി ആർ അഭിലാഷ്, അദ്ധ്യാപകർ, വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു



