- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാനമേളയെച്ചൊല്ലി വിവാഹ വേദിയിൽ കൂട്ടത്തല്ല്; ചേരിതിരിഞ്ഞ് ഏറ്റുമുട്ടി വധുവിന്റെയും വരന്റെയും ആളുകൾ: പിടിച്ചു മാറ്റാനെത്തിയ നാട്ടുകാർക്ക് നേരെയും ആക്രമണം
തിരുവനന്തപുരം: വിവാഹ സൽക്കാരത്തിനിടയിൽ ഗാനമേളയെച്ചൊല്ലി വേദിയിൽ കൂട്ടത്തല്ല്. വരന്റെയും വധുവിന്റെയും ബന്ധുക്കളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. അടിപിടികണ്ട് പിടിച്ചുമാറ്റാൻ ചെന്ന നാട്ടുകാർക്ക് നേരെയും ആക്രമണമുണ്ടായി. ബാലരാമപുരം പെരിങ്ങമ്മലയിലെ സി.എസ്‌ഐ പെരിങ്ങമ്മല സെന്റിനറി മെമോറിയൽ ഹാളിൽ നടന്ന വിവാഹ സൽക്കാരത്തിനിടയിലാണ് വധുവിന്റെയും വരന്റെയും ബന്ധുക്കൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.
വിവാഹ സൽക്കാരത്തിന്റെ ഭാഗമായി ഓഡിറ്റോറിയത്തിൽ ഗാനമേള നടന്നിരുന്നു. പാട്ടിന് അനുസരിച്ച് ചിലർ ഡാൻസ് കളിച്ചതാണ് ആക്രമണത്തിന് വഴിവെച്ചത്. . ഇതിനെ ഒരു വിഭാഗം എതിർത്തു. ഇതോടെ വധുവിന്റെയും വരന്റെയും ഭാഗത്തുള്ളവർ ചേരി തിരിഞ്ഞ് ഓഡിറ്റോറിയത്തിന് മുന്നിൽ വെച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളും വഴിയാത്രക്കാരും ചേർന്ന് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ ഒരു സംഘങ്ങളും നാട്ടുകാർക്ക് നേരെ തിരിയുകയായിരുന്നു എന്ന് പറയുന്നു.
വിവരം അറിഞ്ഞ് പൊലീസ് എത്തുന്നതിനു മുമ്പ് തന്നെ അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല എന്നും പരാതി ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു.