തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ഗർഭിണിയായ ദന്തഡോക്ടർ മരിച്ചത് ബന്ധുക്കൾക്കും സഹപാഠികൾക്കും നൊമ്പരമായി. മലപ്പുറം, ഇടക്കര വെസ്റ്റ് പെരുംകുളം കാർകുഴിയിൽ വീട്ടിൽ മുംതാസ്(31) ആണ് മരിച്ചത്. തിരുവനന്തപുരം ഡെന്റൽ കോളജിലെ ഓറൽ പതോളജി വിഭാഗത്തിൽ ഒന്നാം വർഷ പിജി വിദ്യാർത്ഥിനിയായിരുന്നു. ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മൂന്നു മാസം ഗർഭിണിയായിരുന്ന മുംതാസിനെ ഡെങ്കിപ്പനി ബാധിച്ചതോടെ മൂന്നാഴ്ച മുമ്പ് എസ്എടിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഡെന്റൽ കോളജിലെ പൊതുദർശനത്തിനു ശേഷം മലപ്പുറത്തേക്ക് കൊണ്ടുപോയി. ഭർത്താവ് ഡോ.സഫീർ(പ്രഫസർ എൻഐടി കോഴിക്കോട്). ഖദീജ, നൂഹ് എന്നിവർ മക്കളാണ്.