തിരുവനന്തപുരം: നാല് വിഭാഗങ്ങൾക്കുള്ള ക്ഷേമപെൻഷൻകൂടി 1600 രൂപയാക്കി വർധിപ്പിക്കാൻ ധനവകുപ്പ് തീരുമാനിച്ചു.

വിശ്വകർമ, സർക്കസ് കലാകാരന്മാർ, അവശ കലാകാന്മാർ, അവശ കായികതാരങ്ങൾ എന്നിവർക്കുള്ള ക്ഷേമപെൻഷനുകളാണ് കൂട്ടുന്നത്. ഇവയിപ്പോൾ പല നിരക്കിലാണ് നൽകുന്നത്. എന്നാൽ സംസ്ഥാനത്തെ സാമൂഹിക സുരക്ഷാപെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും 1600 രൂപയായി ഏകീകരിച്ചിട്ടുണ്ട്. ഇതേ നിരക്കിലേക്കാണ് നാല് വിഭാഗം പെൻഷനുകളും കൂട്ടിയത്.