- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ലേലത്തിൽ വിൽക്കുന്ന ഏലക്കായുടെ പണം പത്ത് ദിവസത്തിനുള്ളിൽ നൽകണം; സ്പൈസസ് ബോർഡ്
കട്ടപ്പന: ഓൺലൈൻ ലേലത്തിൽ വിൽക്കുന്ന ഏലക്കായുടെ പണം പത്ത് ദിവസത്തിനുള്ളിൽ കർഷകർക്ക് നൽകണമെന്ന് സ്‌പൈസസ് ബോർഡ് ഉത്തരവ്. ലേലം കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ എല്ലാകർഷകർക്കും പണംലഭിക്കാൻ കമ്പനികൾ നടപടി സ്വീകരിക്കണം എന്നാണ് ഉത്തരവ്. ഉത്തരവ് ലംഘിച്ചാൽ കമ്പനികൾക്ക് എതിരേ നടപടി ഉണ്ടാകുമെന്നും സ്‌പൈസസ് ബോർഡ് വ്യക്തമാക്കി.
ഏലക്കായുടെ വില ലഭിക്കാൻ കർഷകർ പലിശ നൽകേണ്ടിവരുന്ന സാഹചര്യം വിവാദമായതിനെ തുടർന്നാണ് സ്പൈസസ് ബോർഡിന്റെ ഇടപെടൽ. പണത്തിന് പലിശ ഈടാക്കുന്നത് ചർച്ചയായതോടെ പല കമ്പനികളും ഈ രീതി നിർത്തിയതായി കർഷകരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ പുറ്റടി സ്‌പൈസസ് പാർക്കിൽനടന്ന ലേലത്തിൽ ഏലക്കാ വിറ്റ കർഷകർ പലിശ നൽകി പണം വാങ്ങാൻ തയ്യാറായെങ്കിലും ഈ രീതി നിർത്തിയതായി കമ്പനികൾ അറിയിച്ചു.
കർഷകരുടെ ഉത്പന്നം ലേലത്തിൽ വിറ്റാൽ, പണം ലഭിക്കാൻ 15 മുതൽ 21 ദിവസംവരെ കാലതാമസം നേരിട്ടിരുന്നു. ഉടൻ പണം ആവശ്യമുള്ളവർക്ക് 1000 രൂപയ്ക്ക് ഒരുദിവസം 65 പൈസ നിരക്കിൽ പലിശ വാങ്ങി പണം നൽകിയിരുന്നു.
കമ്പനികൾ പല നിരക്കിലാണ് പലിശ ഈടാക്കിയിരുന്നത്. ഇതുസംബന്ധിച്ച് മാധ്യമങ്ങൾ കഴിഞ്ഞദിവസങ്ങളിൽ വാർത്ത നൽകിയിരുന്നു. തുടർന്നാണ് 10 ദിവസത്തിനകം പണം നൽകാൻ സ്പൈസസ് ബോർഡ് സർക്കുലർ ഇറക്കിയത്.



