പത്തനംതിട്ട: നവകേരളം കർമ്മ പദ്ധതിയിലെ ലൈഫ്,ആർദ്രം, വിദ്യാകിരണം, ഹരിത കേരളം തുടങ്ങിയ മിഷനുകളുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും മാർച്ച് 31 നകം നടപ്പാക്കേണ്ട തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായും നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.ടി. എൻ. സീമ, സംസ്ഥാന മിഷൻ ടീം അംഗങ്ങൾ, ലൈഫ്, ആർദ്രം, വിദ്യാകിരണം, ഹരിത കേരളം എന്നീ മിഷനുകളുടെ സംസ്ഥാനതല ചുമതലക്കാരും നവംബർ 22 ന് പത്തനംതിട്ട ജില്ലയിൽ സന്ദർശനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10 മുതൽ നവകേരളം കർമ്മപദ്ധതി ജില്ലാമിഷൻ അവലോകന യോഗം നടക്കും. യോഗത്തിൽ നവകേരളം കർമ്മപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.ടി.എൻ.സീമ, ജില്ലാ കളക്ടർ എ.ഷിബു, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.