- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട: വിദ്യാർത്ഥികൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ എ ഷിബു പറഞ്ഞു. കാത്തോലിക്കേറ്റ് കോളജിൽ നടന്ന വോട്ടർസ് രജിസ്ട്രേഷൻ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി വോട്ടവകാശം വിനയോഗിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണ്. പതിനെട്ട് വയസ് പൂർത്തിയായ വിദ്യാർത്ഥികൾ എല്ലാവരും വോട്ടവകാശം ഉത്തരവാദിത്വമായി കണ്ട് വിനിയോഗിക്കണം. ഉദ്യോഗസ്ഥർ അടങ്ങുന്ന ടീമിന്റെ കഠിനാധ്വാനവും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉണ്ടെന്നും കളക്ടർ പറഞ്ഞു. സ്വീപ്പ് 2023 ന്റെ ഭാഗമായി ഇലക്ടറൽ ലിറ്ററസി ക്ലബ്ബും ജില്ലാ ഇലക്ഷൻ വിഭാഗവും ചേർന്നാണ് വോട്ടർസ് രജിസ്ട്രേഷൻ കാമ്പയിൻ നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ 18,19 വയസുള്ള വിദ്യാർത്ഥികളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
കാത്തോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥൻ അൻവർ സാദത്ത് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി, സ്വീപ്പ് നോഡൽ ഓഫീസർ റ്റി ബിനുരാജ്, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് കോഓർഡിനേറ്റർ വിവേക് ജേക്കബ് എബ്രഹാം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഗോകുൽ ജി നായർ തുടങ്ങിയവർ പങ്കെടുത്തു.



