- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസിന്റെ വരവറിയിച്ച് മട്ടാഞ്ചേരി സ്‌പൈസ് പ്ലം കേക്ക് വിപണിയിലേക്ക്; പഴങ്ങളുടെയും മറ്റുചേരുവകളുടെയും മികച്ച ബ്ലെൻഡിങ് കേക്കിന്റെ പ്രത്യേകത
കൊച്ചി: ക്രിസ്തുമസ് ആഘോഷത്തിന് രുചിപ്പെരുമ തീർക്കാൻ കൊച്ചിയുടെ പാരമ്പര്യം വിളിച്ചോതുന്ന മട്ടാഞ്ചേരി സ്‌പൈസ് പ്ലം കേക്ക്. പ്രശസ്ത കേക്ക് നിർമ്മാതാക്കളായ സി ജി എച്ച് ഗ്രൂപ്പ് പന്തലാണ് സ്പൈസ് കേക്ക് വിപണിയിലെത്തിക്കുന്നത്. കേക്കിന്റെ ടേസ്റ്റിങ് സെറിമണി പ്രമുഖ ഷെഫ് റെജി മാത്യു ഉദ്ഘാടനം ചെയ്തു.
ഏറെ പ്രശസ്തമാണ് മട്ടാഞ്ചേരി സ്പൈസ് കേക്ക്. നാല് പതിറ്റാണ്ടായി പന്തലിന്റെ ഈ കേക്ക് ക്രിസ്തുമസ് വിപണിയിലുണ്ട്. മിക്സിങ് ഉൾപ്പെടെ നേരത്തെ പൂർത്തിയാക്കിയ കേക്കിന്റെ ടേസ്റ്റിങ് സെറിമണി ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രശസ്ത ഷെഫ് റെജി മാത്യു പന്തൽ ഗ്രൂപ്പ് സിഇഒ ഡോമിനിക് ജോസഫിൽ നിന്ന് ആദ്യ കേക്ക് സ്വീകരിച്ചു കൊണ്ട് വിൽപനയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. കേക്ക് നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ തിരഞ്ഞെടുപ്പ്, കൃത്യമായ ബ്ലെൻഡിങ്, നിർമ്മാണ പ്രക്രിയ എന്നിവ മറ്റു കേക്കുകളിൽ നിന്നും മട്ടാഞ്ചേരി സ്‌പൈസ് പ്ലം കേക്കിനെ വ്യത്യസ്തമാക്കുന്നുവെന്ന് റെജി മാത്യു പറഞ്ഞു.
പൗരാണിക കാലം മുതൽ സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ മട്ടാഞ്ചേരിക്കുള്ള പങ്കാണ് കേക്കിന് ഈ പേര് ലഭിക്കാൻ കാരണം. മാസങ്ങളോളം തേനിൽ കുതിർത്ത പഴങ്ങൾ ചേർത്ത് ഏറെ സമയമെടുത്ത് വിപുലമായ പ്രക്രിയകൾ കഴിഞ്ഞാണ് കേക്ക് അതിന്റെ പൂർണതയിലെത്തിക്കുന്നത്.പരമ്പരാഗത ശൈലിയിൽ ഒരുക്കുന്ന കേക്ക് ആറുമാസം വരെ കേടു കൂടാതെ സൂക്ഷിക്കാനാകുമെന്ന് സി ജി എച്ച് ഗ്രൂപ്പ് കോർപ്പറേറ്റ് ഷെഫ് ജോസ് വർക്കി പറഞ്ഞു. മാസങ്ങൾക്ക് മുൻപ് തന്നെ കേക്ക് നിർമ്മിക്കാനാവശ്യമായ പഴങ്ങൾ ശേഖരിച്ചു മിക്സ് ചെയ്യുകയാണ്. പഴങ്ങളുടെയും മറ്റു ചേരുവകളുടെയും മികച്ച ബ്ലെൻഡിങ് ആണ് കേക്കിന്റെ പ്രത്യേകത.
പോയ വർഷം 25 ടൺ കേക്ക് വിതരണം ചെയ്ത പന്തൽ ഗ്രൂപ്പ് ഇത്തവണ അൻപത് ടൺ കേക്ക് ആണ് വിപണിയിൽ എത്തിക്കുന്നത് എന്ന് പന്തൽ ഗ്രൂപ്പ് സിഇഒ ഡോമിനിക് ജോസഫ് പറഞ്ഞു. ഇന്ത്യൻ വിപണിക്ക് പുറമെ ദുബായ്, ഖത്തർ, മലേഷ്യ വിപണിയിലും കേക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. സീനിയർ എക്സിക്യൂട്ടീവ് പേസ്ട്രി ഷെഫ് രാജേഷ് എം കെ ചടങ്ങിൽ കേക്ക് പരിചയപ്പെടുത്തി.




