- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴ; സംസ്ഥാന പാതയിൽ വെള്ളക്കെട്ട്
തിരുവനന്തപുരം: തലസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴ. തിരുവനന്തപുരം മുതൽ പാലോട് വരെയുള്ള സംസ്ഥാനപാതയിൽ അസ്വാഭാവിക വെള്ളക്കെട്ട് രൂപപ്പെട്ടു. നിലവിൽ പ്രദേശത്ത് മഴ തോർന്ന് വെള്ളം ഇറങ്ങുന്നുണ്ടെന്നാണ് വിവരം. എന്നിരുന്നാലും ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടുണ്ട്. ജില്ലയിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് ഉണ്ടായിരുന്നു.
മഴ കനത്തതോടെ മലയോര മേഖലയെ നഗരവുമായി ബന്ധിപ്പിക്കുന്ന തിരുവനന്തപുരം ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കുറുപുഴ മുതൽ ഇളവട്ടം വരെയുള്ള ഭാഗത്ത് ഗതാഗതം ദുഷ്‌കരമായി. ഇവിടങ്ങളിൽ റോഡ് പൂർണമായും വെള്ളത്തിലായി. തുടർന്ന് വാഹനങ്ങൾ കുറുപുഴ വെമ്പ് ഇളവട്ടം റോഡിലൂടെ തിരിച്ചുവിട്ടു.
Next Story




