- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിൽ ലിഫ്റ്റ് ചോദിച്ചുകയറി സ്വർണവും ഫോണും മോഷ്ടിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ
കോട്ടയം: കാറിൽ ലിഫ്റ്റ് ചോദിച്ചുകയറിയ ശേഷം ഉടമയെ മർദിച്ച് സ്വർണവും ഫോണും കവർന്ന സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. പാമ്പാടി ളാക്കാട്ടൂർ ആനകല്ലുങ്കൽ നിതിൻ കുര്യൻ (33), കങ്ങഴ കാനം തടത്തിപടി കുമ്മംകുളം അനിൽ കെ.ഉതുപ്പ് (53) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കറുകച്ചാൽ ശൂലിപ്പുറം പുതുപ്പറമ്പിൽ ജോഷി പി.വർഗീസാണ് (58) ആക്രമണത്തിനിരയായത്.
15-ന് വൈകീട്ട് നാലുമണിയോടെ കറുകച്ചാലിലുള്ള ബാറിനുമുന്നിൽനിന്നാണ് കാറിൽ ഇവർ ലിഫ്റ്റ് ചോദിച്ചുകയറിയത്. തുടർന്ന് ഭീഷണിപ്പെടുത്തി മർദിച്ചശേഷം മോതിരവും മൊബൈൽ ഫോണും പിടിച്ചുപറിച്ചു. ആളൊഴിഞ്ഞ സ്ഥലത്ത് കാറിനുള്ളിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു. കറുകച്ചാൽ പൊലീസാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Next Story



