- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന ചലച്ചിത്ര മേള; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതൽ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ എട്ട് മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ബുധനാഴ്ച 10-ന് ആരംഭിക്കും. www.iffk.in എന്ന വെബ്‌സൈറ്റിൽ നൽകിയ ലിങ്കിലൂടെ രജിസ്‌ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് ജി.എസ്.ടി. ഉൾപ്പെടെ 1180 രൂപയും വിദ്യാർത്ഥികൾക്ക് ജി.എസ്.ടി. ഉൾപ്പെടെ 590 രൂപയുമാണ് ഫീസ്.
മുഖ്യവേദിയായ ടാഗോർ തിയേറ്ററിലെ ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്‌ട്രേഷൻ നടത്താം. 15 തിയേറ്ററുകളിലായി വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
Next Story



