മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 48.5 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. തിങ്കളാഴ്ച കുവൈത്തിൽനിന്ന് എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി അബ്ദുൾ ജലീലിൽനിന്നാണ് 796 ഗ്രാം സ്വർണം പിടിച്ചത്.

കസ്റ്റംസ് അസി. കമ്മിഷണർ ഇ.വി.ശിവരാമൻ, സൂപ്രണ്ടുമാരായ ഗീതകുമാരി, ദീപക് കുമാർ, സുമിത്കുമാർ, ഇൻസ്‌പെക്ടർമാരായ രവിചന്ദ്ര, രവിരഞ്ജൻ, അനുപമ, സിലേഷ്, ഹവിൽദാർ കൃഷ്ണവേണി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.