- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് എഴുതി പൂർത്തിയാക്കിയില്ല; കണ്ണൂരിൽ എട്ടാം ക്ലാസുകാരിയുടെ കൈ അദ്ധ്യാപകൻ തല്ലിയൊടിച്ചതായി പരാതി
കണ്ണൂർ: നോട്ട് എഴുതി പൂർത്തിയാക്കാത്തതിന് കണ്ണൂരിൽ എട്ടാം ക്ലാസുകാരിയുടെ കൈ അദ്ധ്യാപകൻ തല്ലിയൊടിച്ചതായി പരാതി. പാച്ചേനി ഗവണ്മെന്റ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയാണ് അദ്ധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായത്. നോട്ട് എഴുതി പൂർത്തിയാക്കാത്തതിന് അദ്ധ്യാപകൻ കുട്ടിയെ മർദ്ദിച്ചതായാണ് ആരോപണം. സഹപാഠികളായ മൂന്നു കുട്ടികളെയും അദ്ധ്യാപകൻ മർദിച്ചതായി കുട്ടി പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ നടന്ന സംഭവത്തിൽ ഉച്ചയോടെയാണ് സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചത്. പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ വലതു കൈക്ക് പൊട്ടലുണ്ട്. സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതര പിഴവ് ഉണ്ടായതായി ആരോപിച്ച് യൂത്ത്ലീഗ് പ്രവർത്തകർ സ്‌ക്കൂളിലേക്ക് പ്രതിഷേധമാർച്ച് നടത്തി.
Next Story



