നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ. വിദ്യാർത്ഥികളായ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് നെടുങ്കണ്ടം പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം പെൺകുട്ടി സ്‌കൂളിൽനിന്ന് വീട്ടിലെത്താൻ വൈകി. ഇതോടെ വീട്ടുകാർ ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. പെൺകുട്ടിയുടെ വീട്ടുകാർ വിവരമറിയിച്ചതോടെ ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.