- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ആന്റിബയോട്ടിക്സ് ബോധവത്കരണ വാരാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിന്റെയും കെ .ജി .എം .ഒ .എ യുടെയും ആഭിമുഖ്യത്തിൽ വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 'ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എങ്ങനെ തടയാമെന്ന' വിഷയത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി രണ്ട് മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗമത്സരവും ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി 90 സെക്കന്റുള്ള റീൽസ് മത്സരവുമാണ് നടത്തുന്നത്. മത്സരിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ വീഡിയോകൾ സ്‌കൂൾ ഐഡി കാർഡും ഫോൺ നമ്പരും സഹിതം iecbccreporttvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് നവംബർ 24 നാലുമണിക്കകം അയക്കേണ്ടതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 1500,1250,1000 രൂപ ക്യാഷ് പ്രൈസ് നൽകുന്നതാണ്.
Next Story



