- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതര സംസ്ഥാന തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച കേസ്; നാലുപ്രതികളെ അറസ്റ്റ് ചെയ്ത് പെരുമ്പാവൂർ പൊലീസ്
പെരുമ്പാവൂർ: അല്ലപ്ര കുറ്റിപ്പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ 4 പേർ അറസ്റ്റിൽ. അസം നൗഗാവ് സ്വദേശികളായ ഹഫിജുർ റഹ്‌മാൻ (36), ഇസ്രാഫീൽ അലി (36), മജ്ബൂൽ റഹ്‌മാൻ (41), അമ്രാൻ ഹുസൈൻ ഫാറൂഖി (20) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
20 ന് പുലർച്ചെ നാലരയോടെ അല്ലപ്ര കുറ്റിപ്പാടം അംഗണവാടിക്ക് സമീപം റോഡിൽ ഒരാൾ പരിക്ക് പറ്റിക്കിടക്കുന്നതായി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വന്നു. പൊലീസ് സംഘം ഉടനെ സ്ഥലത്തെത്തി. ചോരയൊലിപ്പിച്ച് അബോധാവസ്ഥയിൽക്കിടന്ന 40 വയസ് തോന്നിക്കുന്നയാളെ പെട്ടെന്ന് തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചു.
പ്രാഥമിക പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ട് കളമശേരി മെഡിക്കൽ കോളേജിലേയ്ക്കും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കും മാറ്റി. ട്രോമ ഐസിയുവിൽ അബോധവസ്ഥയിൽ കഴിയുന്നതിനാൽ മൊഴിയെടുക്കാനോ ആൾ ആരാന്നെന്ന് തിരിച്ചറിയാനോ സാധിച്ചില്ല. തുടർന്ന് പ്രത്യേക പൊലീസ് ടീം സ്ഥലത്തെത്തി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സംഭവം വെളിവായത്.
അവിടെയുള്ള ഒരു പ്ലൈവുഡ് കമ്പനിയിലേക്ക് രാത്രിയിൽ കയറിയ ഇയാളുമായി പ്രതികൾ വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് ഇരുമ്പ് പൈപ്പും, വടിയും ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു. പ്രതികളെ കുറ്റിപ്പാടത്തുള്ള പ്ലൈവുഡ് കമ്പനിയിൽ നിന്നും പിടികൂടി. പരിക്കേറ്റയാൾ അബോധാവസ്ഥയിൽ മെഡിക്കൽ കോളേജിൽ തുടരുകയാണ്. അന്വേഷണ സംഘത്തിൽ ആർ.രഞ്ജിത്ത്, സബ് ഇൻസ്‌പെക്ടർ റിൻസ്.എം.തോമസ്, എഎസ്ഐ എൻ.ഡി.ആന്റോ, സീനിയർ സി.പി.ഒ പി.എ.അബ്ദുൽ മനാഫ്, സി.പി.ഒ കെ.എഅഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.




