കോതമംഗലം: അമ്മയെ മർദ്ദിച്ച് അവശനിലയിലാക്കിയ മകൻ അറസ്റ്റിൽ. പെരുമണ്ണൂർ ലക്ഷം വീട് കോളനിയിൽ കിഴക്കേപ്പുറം വീട്ടിൽ സാബു (42) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് 7 മണിയോടെയാണ് സംഭവം.

വീട്ടിൽ ഇയാൾ വഴക്കുണ്ടാക്കി 61 വയസുള്ള അമ്മയെ മർദ്ദിക്കുകയായിരുന്നു. അവശ നിലയിലായ അമ്മയെ പൊലീസെത്തി കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചു. രാത്രി 12 മണിയോടെ ഇൻസ്‌പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി മൂവാറ്റുപുഴ സബ് ജയിലിൽ റിമാന്റ് ചെയ്തു.