- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ആര്യാടൻ ഷൗക്കത്തിന് വിലക്ക്
കോഴിക്കോട്: കോൺഗ്രസ് സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് വിലക്ക്. റാലിയിൽ ആര്യാടൻ ഷൗക്കത്ത് പങ്കെടുക്കേണ്ടന്ന് കെപിസിസി നിർദേശിച്ചു.
നേരത്തെ, പാർട്ടി അച്ചടക്കം ലംഘിച്ച് മലപ്പുറത്ത് റാലി നടത്തിയതിന് ഷൗക്കത്തിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. അച്ചടക്ക സമിതി ശുപാർശയിൽ തീരുമാനം വരാത്തതുകൊണ്ടാണ് ഈ നിർദ്ദേശം നൽകിയത്. ഈ മാസം 13 വരെയായിരുന്നു പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിന് ആര്യാടൻ ഷൗക്കത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, അച്ചടക്കസമിതി റിപ്പോർട്ട് വൈകിയതിനെ തുടർന്ന് വിലക്ക് തുടരുകയായിരുന്നു.
Next Story




