- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ടുയുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. മേനംകുളത്ത് വച്ചാണ് ഏഴു ഗ്രാം എംഡിഎംഎ വിൽപ്പനയ്ക്കായി കൊണ്ടുവന്ന യുവാക്കളെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കണിയാപുരം സ്വദേശികളായ മുഹമ്മദ് ഹാരിസ്, നാസിൽ എന്നിവരെയാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയർ കാറും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
Next Story