- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടിയേരി മലബാർ കാൻസർ സെന്ററിൽ റോബോട്ടിക്ക് കാൻസർ ശസ്ത്രക്രിയ തുടങ്ങാൻ സജ്ജീകരണങ്ങളായി; ഉപകരണങ്ങൾ ചെന്നൈയിൽ എത്തി; ഡിസംബറിൽ ശസ്ത്രക്രിയ
കണ്ണൂർ: കോടിയേരി മലബാർ കാൻസർ സെന്ററിൽ റോബോട്ടിക്ക്കാൻസർ ശസ്ത്രക്രിയ തുടങ്ങുന്നു. ഇതിനുള്ളറോബോട്ടും അനുബന്ധ ഉപകരണങ്ങളും ചെന്നൈയിലെത്തി. ഇവ ഉടൻ കാൻസർസെന്ററിലെത്തിക്കുമെന്ന്അധികൃതർ അറിയിച്ചു. ഇവസ്ഥാപിച്ച ശേഷം ജീവനക്കാർക്ക് പരിശീലനം നൽകാനാണ് പദ്ധതി.
ഡിസംബർ അവസാനത്തോടെ റോബോർട്ടിക്ക് കാൻസർ ശസ്ത്രക്രിയ സെന്ററിൽ തുടങ്ങാൻകഴിയുമെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. സൂക്ഷ്മമായി ശസ്ത്രക്രിയ നടത്താൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ശസ്ത്രക്രിയക്കിടെ രോഗിക്ക് കൂടുതൽ രക്തം നഷ്ടമാവില്ലെന്ന ഗുണവുമുണ്ട്. വേദനയും താരതമ്യേനെ കുറവായിരിക്കും. ശസ്ത്രക്രിയകഴിഞ്ഞാൽ കൂടുതൽ ദിവസം ചികിത്സയിൽ കഴിയേണ്ടിവരില്ല.
വയറിനകത്തും അന്നനാളത്തിലുമാണ് ശസ്ത്രക്രിയ ചെയ്യുന്നത്.പദ്ധതിക്ക് മുപ്പതുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സെന്റർ ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്‌മണ്യന്റെ നേതൃത്വത്തിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.



