കണ്ണൂർ: യൂത്ത് കോൺഗ്രസ് സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ ഐഡി കാർഡ് കേസ് അന്വേഷണം തന്നിലേക്ക് എത്തിക്കാൻ ഗൂഢാലോചന നടന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. തനിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് ബിജെപി നേതാവ് കെ സുരേന്ദ്രൻ.അതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്. കേസിന് പിന്നിൽ സിപിഎം - ബിജെപി കൂട്ടുകെട്ടാണെന്ന്വ്യക്തമാവുകയാണ്.

ഡി.വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ രാഷ്ട്രീയ ഗുരു ബിജെപി നേതാവ് കെ സുരേന്ദ്രനാണ്. ഒരേ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നു പുറത്ത് വരുന്ന വിവരങ്ങളാണ് രണ്ടുപേരും പറയുന്നത്. താൻധൈര്യമായി പൊലിസ് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധം തുടരുമെന്ന് രാഹുൽ മാങ്കൂട്ടിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

സർക്കാർ സ്പോൺസേർഡിൽ സി പി എമ്മിന്റെ 140 ഏരിയാ സമ്മേളനങ്ങളാണ് നവകേരള സദസ്സിലൂടെ നടക്കുന്നത്. ഇതിൽ മന്ത്രിമാരുടെ റോൾ എന്താണെന്നു പറയണം. മുഖ്യമന്ത്രി സാധാരണക്കാരനിൽ നിന്ന് പരാതി വാങ്ങുന്ന ഏതെങ്കിലും ചിത്രം പുറത്ത് വന്നിട്ടുണ്ടൊയെന്നും രാഹുൽ മാങ്കുട്ടത്തിൽ കണ്ണൂരിൽ ചോദിച്ചു. യൂത്ത് കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കണ്ണൂരിൽ എത്തിയ രാഹുൽ മാങ്കുട്ടത്തിന് പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആവേശകരമായ സ്വീകരണം നൽകി.