പത്തനംതിട്ട:ശബരിമലയിൽ പെൺകുട്ടിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം കാട്ടാക്കടയിൽ നിന്ന് എത്തിയ ആറ് വയസുകാരിക്കാണ് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം.

ഉടനടി ആന്റി സ്‌നേക് വെനം നൽകി കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നമില്ല.