- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാടായി കോളേജിൽ സംഘർഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതി പരീക്ഷയെഴുതുന്നത് കെ. എസ്.യു പ്രവർത്തകർ തടഞ്ഞു
കണ്ണൂർ: പഴയങ്ങാടി എരിപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതി പൊലീസ് സംരക്ഷണയിൽ മാടായി കോളേജ് എത്തി പരീക്ഷ എഴുതിയത് കെ. എസ്.യു പ്രവർത്തകർ തടഞ്ഞത് മണിക്കൂറുകളോളം സംഘർഷാവസ്ഥയുണ്ടാക്കി. കേസിലെ പ്രതിയായ ഷഫൂർ അഹമ്മദാണ് പരീക്ഷ എഴുതാൻ എത്തിയത്.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഹെൽമറ്റും, പൂച്ചട്ടിയും ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി പരീക്ഷ എഴുതുന്നതിനെതിരെ കെ എസ് യു പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. പ്രതിയെ പിടികൂടാൻ പൊലീസ് തയ്യാറാകണമെന്നാവശ്യപ്പെട്ടായിരുന്നു കെ എസ് യു പ്രവർത്തകരുടെ പ്രതിഷേധം. എസ് എഫ് ഐ പ്രവർത്തകനായ ഷഫൂർ അഹമ്മദായിരുന്നു വ്യാഴാഴ്‌ച്ച രാവിലെ പത്തുമണിയോടെ പരീക്ഷ എഴുതാനെത്തിയത്.
ഷഫൂർ എഴുതാൻ മാടായി കോളജിലെത്തുമ്പോൾ അകമ്പടിയായി ഡി വൈ എഫ് ഐ പ്രവർത്തകരുമുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച കേസിൽ പത്താം പ്രതിയാണ് ഷഫൂർ അഗമ്മത്. വധശ്രമ കേസിലെ പ്രതി പരസ്യമായി പരീക്ഷ എഴുതുന്നത് കെ എസ് യു വിദ്യാർത്ഥികൾ പൊലീസ് സ്റ്റേഷനിൽ അറിയിച്ചുവെങ്കിലും പ്രതിയെ പിടികൂടാൻ പൊലീസ് തയ്യാറായില്ലെന്നു പറയുന്നു.
ഇതേ തുടർന്നായിരുന്നു കെ എസ് യു പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇതുമണിക്കൂറുകളോളം സംഘർഷത്തിനിടയാക്കി. ഇതേ തുടർന്ന് പഴയങ്ങാടി പൊലിസെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു. ഈ കേസിൽ നേരത്തെ നാലു ഡി.വൈ. എഫ്. ഐ പ്രവർത്തകരെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.




