- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടിയുള്ള ശബ്ദം കൂടുതൽ മുഴങ്ങുന്നത് ബഹുസ്വരതയ്ക്ക് അപകടം; എല്ലാറ്റിനെയും തുല്യമായി കരുതണം; ആരുടെയും ശബ്ദം ഇല്ലാതാക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണം; ബഹുസ്വരം അപസ്വരമല്ല: അലക്സിയോസ് മാർ യൗസേബിയസ്
തിരുവനന്തപുരം : ബഹുസ്വരത അപസ്വരമല്ല എന്നും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ശബ്ദമോ ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടിയുള്ള ശബ്ദമോ കൂടുതൽ മുഴങ്ങുന്നത് ബഹുസ്വരതയ്ക്ക് അപകടമാണെന്നും എല്ലാറ്റിനെയും തുല്യമായി കരുതുകയാണ് ബഹുസ്വരതയിൽ പ്രധാനമെന്നും ആരുടെയും ശബ്ദം ഇല്ലാതാക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്താ പറഞ്ഞു. കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രസിഡന്റ് ആയി ചുമതലയേറ്റശേഷമുള്ള സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മെത്രാപ്പൊലീത്ത.
യോഗത്തിൽ മുൻ പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, വൈസ് പ്രസിഡന്റുമാരായ മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പൊലീത്ത, മേജർ ആഷാ ജസ്റ്റിൻ, ഷിബി പീറ്റർ, ഡിനി എൽദോ, ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറാർ റവ. ഡോ. ടി. ഐ. ജയിംസ്, ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്, ബിഷപ്പ് മോഹൻ മാനുവേൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ : പ്രസിഡന്റ് : അലക്സിയോസ് മാർ യൗസേബിയസ് മെത്രാപ്പൊലീത്ത (ഓർത്തഡോക്സ്), വൈസ് പ്രസിഡന്റുമാർ: മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പൊലീത്ത (യാക്കോബായ), മേജർ ആഷാ ജസ്റ്റിൻ (സാൽവേഷൻ ആർമി), ഷിബി പീറ്റർ (എസ്.ഇ.ഡി.എസ്), ഡിനി എൽദോ (യാക്കോബായ), ജനറൽ സെക്രട്ടറി : ഡോ. പ്രകാശ് പി. തോമസ് (മാർത്തോമ്മാ), ട്രഷറാർ : റവ. ഡോ. ടി. ഐ. ജയിംസ് (സി. എസ്. ഐ. മലബാർ), ചീഫ് എഡിറ്റർ : റവ. ബനോജി കെ മാത്യു (മാർത്തോമ്മാ), മാനേജിങ് എഡിറ്റർ : ഫാ. സിജോ പന്തപ്പള്ളിൽ (ബിലീവേഴ്സ്), കമ്മീഷൻ ചെയർ പേഴ്സൺസ് : യൂത്ത് കമ്മീഷൻ : അഡ്വ. പ്രാസിൻ ജോർജ് കുര്യാക്കോസ് (ഓർത്തഡോക്സ്), വനിതാ കമ്മീഷൻ : ധന്യ ജോസ് (സി.എസ്‌ഐ. ദക്ഷിണ കേരള), ദളിത് കമ്മീഷൻ : ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ് (ബൈബിൾ ഫെയ്ത്ത് മിഷൻ),
സീനിയർ സിറ്റിസൺസ് കമ്മീഷൻ : വെരി റവ. ഡോ. ജോസഫ് കറുകയിൽ കോർ എപ്പിസ്‌ക്കോപ്പ (ഓർത്തഡോക്സ്), ചിൽഡ്രൻസ് കമ്മീഷൻ : സ്മിജു ജേക്കബ് (ക്നാനായ), സോഷ്യൽ കൺസേൺസ് കമ്മീഷൻ : റവ. അലക്സ് പി. ഉമ്മൻ ( സി. എസ്. ഐ മധ്യകേരള), വിദ്യാഭ്യാസ കമ്മീഷൻ : ഡീക്കൻ ഡോ. അനീഷ് കെ. ജോയി ( യാക്കോബായ), കറന്റ് അഫയേഴ്സ് കമ്മീഷൻ : ജോജി പി. തോമസ് (ഓർത്തഡോക്സ്), പരിസ്ഥിതി കമ്മീഷൻ : കമാൻഡർ ടി. ഒ. ഏലിയാസ് (സിസ്റ്റർ ഹാത്തൂൺ ഫൗണ്ടേഷൻ), കമ്മ്യൂണിക്കേഷൻ കമ്മീഷൻ : ലിനോജ് ചാക്കോ (മാർത്തോമ്മാ), ക്ലർജി കമ്മീഷൻ : റവ. എ. ആർ നോബിൾ (സി.എസ്‌ഐ. ദക്ഷിണ കേരള), ഡയലോഗ് കമ്മീഷൻ : അഡ്വ. ജോസഫ് നെല്ലാനിക്കൻ (മാർത്തോമ്മാ), ഫെയ്ത്ത് ആൻഡ് മിഷൻ കമ്മീഷൻ : ഫാ. ജോസ് കരിക്കം (ബിലീവേഴ്സ്),
പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് കമ്മീഷൻ : സാം. എബ്രഹാം (അഷ്വർ), ജെൻഡർ ആൻഡ് സെക്ഷ്വാലിറ്റി കമ്മീഷൻ : കെ. ഷിബു (സെന്റ് തോമസ് ഇവാഞ്ചലിക്കൽ). എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ : ക്രൈസ്തവ സംഘടനകൾ : പി. എം തോമസ്‌കുട്ടി, രാജൻ ജേക്കബ്, റവ. സൂരജ് പൗലോസ്, ജാൻസി പീറ്റർ, ഓർത്തഡോക്സ് : ഫാ. ജിജോ കെ. ജോയി, വർഷാ മെർലിൻ വർഗീസ്, യാക്കോബായ : ഫാ. ബെൻ സ്റ്റീഫൻ മാത്യു, ജിബി പോൾ, മാർത്തോമ്മാ : അനീഷ് കുന്നപ്പുഴ, ഇവാ സൂസൻ സാമുവേൽ, സി.എസ്‌ഐ. മലബാർ : ലീബാ ഡെന്നി, സി.എസ്‌ഐ. കൊച്ചിൻ : എബ്രഹാം സൈമൺ, സി.എസ്‌ഐ മധ്യകേരള : ജേക്കബ് ഫിലിപ്പ്, സി.എസ്‌ഐ കൊല്ലം- കൊട്ടാരക്കര : റവ. പോൾ ഡേവിഡ,്
സി.എസ്‌ഐ. ദക്ഷിണ കേരള : റയ്സ്റ്റൺ പ്രകാശ്, സാൽവേഷൻ ആർമി : ലെഫ്റ്റ് കേണൽ സജു ദാനിയേൽ, ഇന്ത്യ ഇവാഞ്ചലിക്കൽ ലൂഥറൻ : റവ. മോഹൻ മാനുവേൽ, ക്നാനായ : ആലിച്ചൻ ആറൊന്നിൽ, സെന്റ് തോമസ് ഇവാഞ്ചലിക്കൽ : റവ. രതീഷ് വെട്ടുവിളയിൽ, ബിലീവേഴ്സ് : ആഷി സാറാ ഉമ്മൻ, ബൈബിൾ ഫെയ്ത്ത് മിഷൻ : കേരൻ മോസസ്, ഇവാഞ്ചലിക്കൽ ചർച്ച് : റവ. സത്യരാജ്, പ്രത്യേക ക്ഷണിതാക്കൾ : ജോസ് നെറ്റിക്കാടൻ (വൈ.എം.സി.എ), റവ. ഡോ. എൽ.ടി. പവിത്രസിങ്.



