- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഹോട്ടലിന്റെ സഹ ഉടമയായ ആലപ്പുഴ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ: രഞ്ജിത്തിന്റെ കൊലയിലേക്ക് നയിച്ചത് സോണിയയും ഹോട്ടൽ ജീവനക്കാരനും തമ്മിലുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കം
കോട്ടയം: കോട്ടയം കറുകച്ചാലിലെ ഹോട്ടലുടമയുടെ കൊലപാതകത്തിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. ഹോട്ടലിന്റെ സഹ ഉടമയായ, ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഭർത്താവ് റെജിയുമാണ് കേസ് അന്വേഷിക്കുന്ന തൃക്കൊടിത്താനം പൊലീസിന്റെ പിടിയിലായത്. ഈ മാസം 15നാണ് കറുകച്ചാലിലുള്ള 'ചട്ടിയും തവിയും' എന്ന ഹോട്ടൽ നടത്തിയിരുന്ന രഞ്ജിത്തിനെ ഹോട്ടൽ ജീവനക്കാരൻ കൊലപ്പെടുത്തിയത്.
രഞ്ജിത്തിനെ ഇതേ ഹോട്ടലിൽ ജീവനക്കാരനായ ജോസ് കെ തോമസ് കത്തി കൊണ്ട് കുത്തി കൊല്ലുകയായിരുന്നു. ഹോട്ടലിന്റെ സഹ ഉടമയായ സോണിയയും ജോസും അടുത്തിടെ സൗഹൃദത്തിലായിരുന്നു. ഇതെച്ചൊല്ലി സോണിയയും കൊല്ലപ്പെട്ട രഞ്ജിത്തും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിത്തും കൊല്ലാൻ തീരുമാനിച്ചതും നടപ്പാക്കിയതുമെന്നാണ് അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ്.ജി യുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പിടിയിലായ സോണിയയുടെ പേരിൽ ഓച്ചിറ, നൂറനാട്, മാവേലിക്കര എന്നീ പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.



