ചേർത്തല: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചേർത്തല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജെ.റോയിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 23കാരനാണ് പിടിയിലായത്. പട്ടണക്കാട് പഞ്ചായത്ത് 19-ാം വാർഡിൽ താന്നിക്കൽ വീട്ടിൽ ഫ്രാൻസിസ് പയസ് (23) ആണ് അറസ്റ്റിലായത്. വീടിന്റെ മുകളിലാണ് രണ്ടു കഞ്ചാവ് ചെടികൾ നട്ടു വളർത്തിയിരുന്നത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഓഫിസർമാരായ കെ.പി. സുരേഷ്, ബെന്നി വർഗീസ്, ഷിബു പി.ബഞ്ചമിൻ, കെ.ആർ. രാജീവ്, എ.പി. അരുൺ തുടങ്ങിയവർ പങ്കെടുത്തു.