- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ എസ് എൽ മത്സരം നടക്കുന്നതിനാൽ ഇന്ന് രാത്രി 11.30 വരെ കൊച്ചി മെട്രോ സർവീസ്; രാത്രി 10 മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്
കൊച്ചി: ഐഎസ്എൽ മത്സരം നടക്കുന്നതിനാൽ ഇന്ന് രാത്രി 11.30 വരെ കൊച്ചി മെട്രോ സർവീസ് നടത്തും. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജങ്ഷനിലേക്കും അധിക സർവീസുകളുണ്ടാകും. കൂടാതെ രാത്രി 10 മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഐഎസ്എൽ മത്സരം കാണാനെത്തുന്നവർക്കായി പ്രത്യേക സർവീസുകളും മെട്രോ ഒരുക്കിയിട്ടുണ്ട്. മത്സരം കാണുന്നതിനായി മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റും മുൻകൂട്ടി എടുക്കാനാകും. മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കാതെ മെട്രോ സ്റ്റേഷന് അകത്തുനിന്ന് സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യവും ഒരുക്കും.
Next Story



