- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള സദസിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ ലഭിച്ച പരാതി വ്യക്തിപരമല്ലെന്നും അത് കമ്പനിയുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി; കേസ് കോടതിയുടെ പരിഗണനയിലെന്നും പിണറായി
കോഴിക്കോട്: നവകേരള സദസിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ ലഭിച്ച പരാതി വ്യക്തിപരമല്ലെന്നും അത് കമ്പനിയുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് കോടതിയുടെ പരിഗണനയിലാണെന്നും ഇപ്പോൾ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചു. പറവൂരിൽ നടക്കാനിരിക്കുന്ന നവകേരള സദസ്സിൽ ആരും പങ്കെടുക്കരുത് എന്ന നിർബന്ധം സതീശനുണ്ടെന്നും പറവൂർ നഗരസഭാ സെക്രട്ടറിക്കെതിരേ ഭീഷണിയുണ്ടായത് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
നവകേരള സദസ്സുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും സോഷ്യൽ മീഡിയയും സജീവപ്രവർത്തനം നടത്തുണ്ടെന്നും വിവരങ്ങൾ നല്ല രീതിയിൽ ജനങ്ങളിലേക്കെത്തിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിൽ പങ്കെടുക്കാൻ ഏവർക്കും ആഗ്രഹമുണ്ടെങ്കിലും രാഷ്ട്രീയപരമായ കാരണങ്ങളാണ് ചിലർ അതിൽനിന്ന് പിന്മാമാറുന്നത്. ഓരോ വേദിയിലും റെക്കോഡ് തകർക്കുന്ന രീതിയിലുള്ള ജനസാന്നിധ്യമുണ്ട്.
ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ് നിലപാട് മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.'നെഹ്‌റു മുൻപ് എടുത്ത നയമല്ല ഇപ്പോൾ കോൺഗ്രസ് പിന്തുടരുന്നത്. ഇസ്രയേലിനൊപ്പം നിന്ന പലരും നിലപാട് പറഞ്ഞു. അത്തരമൊരു സാഹചര്യത്തിലാണ് ഫലസ്തീൻ റാലി നടത്തിയതിന് ആര്യാടൻ ഷൗക്കത്തിനെതിരേ പരാതി ഉയർന്നത്'
വയനാട് ജില്ലയിൽ നടന്ന നവകേരള സദസ്സ് വിജയമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അവിടെ നിന്ന് 19003 നിവേദനങ്ങൾ ലഭിച്ചെന്നും വ്യക്തമാക്കി. വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവരുമായി ബന്ധപ്പെട്ടവർ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ ഫാത്തിമ ബീവിയോട് ആരും അനാദരവ് കാണിച്ചിട്ടില്ലെന്നും യാത്രയുടെ തിരക്കായതിനാലാണ് പോകാൻ സാധിക്കാതെ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



