- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയക്കാരിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന കേസ്; സന്ദേശങ്ങളുടെ ആദ്യ ഉപഞ്ജാതാവിന്റെ 8 വിവരങ്ങൾ നൽകാൻ വാട്ട്‌സ് ആപ്പ് സർവീസ് പ്രൊവൈഡറോട് ഉത്തരവിട്ട് കോടതി
തിരുവനന്തപുരം : രാഷ്ട്രീയക്കാരിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദേശങ്ങളുടെ ആദ്യ ഉപഞ്ജാതാവിന്റെ 8 വിവരങ്ങൾ നൽകാൻ വാട്ട്‌സ് ആപ്പ് സർവീസ് പ്രൊവൈഡറോട് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. 8 വിവരങ്ങൾ നൽകാനാണ് എസിജെഎം എൽസാ കാതറിൻ ജോർജ് ഉത്തരവിട്ടത്.
1.ഇന്ത്യയിൽ വാട്ട്‌സാപ്പിലൂടെ ആരോപണ വിധേയമായ സന്ദേശങ്ങൾ ആദ്യം പോസ്റ്റ് ചെയ്ത ഇന്ത്യൻ വ്യക്തിയുടെ മൊബൈൽ നമ്പർ / ഐ പി അഡ്രസ് 2. ഒത്തുനോക്കി ശരിയെന്ന് ഉറപ്പു വരുത്തിയ നമ്പർ / ഈമെയിൽ ഐഡി / ഐ എം ഇ ഐ നമ്പർ എന്നിവയുടെ രജിസ്‌ട്രേഷൻ , ലോഗിൻ വിവരങ്ങൾ 3. അടിസ്ഥാന വരിക്കാരുടെ വിവരങ്ങൾ 4. 2023 സെപ്റ്റംബർ 1 മുതൽ നാളതുവരെയുള്ള ഐ പി ലോ ഗ്‌സ് 5. ഐ എം ഇ ഐ യും ഉപകരണ വിവരങ്ങളും 6. അക്കൗണ്ടിന്റെ കോൺടാക്റ്റ് , ഗ്രൂപ്പ് വിവരങ്ങൾ 7. ഐ പി യോടൊപ്പമുള്ള ലിങ്ക്ഡ് ഡിവൈസ് വിവരങ്ങൾ 8. ബന്ധപ്പെട്ട ഇമെയിൽ ഐ ഡി കൾ എന്നിവയാണ് നൽകേണ്ടത്.
സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ' 9747610773 നമ്പർ മൊബൈൽ ഫോൺ ഉപയോഗിച്ചയാൾ ' എന്നാണ് എഫ് ഐ ആറിലെ പ്രതി കോളത്തിൽ രേഖപ്പെടുത്തിയത്. സന്ദേശങ്ങൾ ഷെയർ ചെയ്തവരുടെ വിവരങ്ങൾ മാത്രമേ ആദ്യ ഘട്ടത്തിൽ ലഭിച്ചുള്ളു. യഥാർത്ഥ ഉറവിടം കണ്ടത്താനാകാതെ അന്വേഷണം വഴി മുട്ടി നിൽക്കവേയാണ് നിർണ്ണായക കോടതി ഉത്തരവ് പ്രഖ്യാപിച്ചത്.
രാഷ്ട്രീയ പ്രവർത്തകയായ പരാതിക്കാരിയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ വാട്ട്‌സ് ആപ്പിലൂടെ ആരോ പ്രതി നിന്ദ്യമായ അഭിപ്രായ പ്രകടനങ്ങളും പ്രസ്താവനകളും ലൈംഗികത കലർന്ന പരാമർശങ്ങളും പ്രതിച്ഛായ തകർക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ നടത്തിയെന്നാണ് കേസ്. സിറ്റി സൈബർ ക്രൈം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ജെ . ശ്രീകാന്ത് മിശ്ര സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവുണ്ടായത്.



