- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിതീറ്റയുമായി പോകുന്നതിനിടെ ലോറിയുടെ ക്യാബിനിൽ നിന്നും തീ പടർന്നു; ഡ്രൈവറും ക്ലീനറും ഇറങ്ങിയോടി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കൊച്ചി: എറണാകുളം ചെറായിയിൽ ഓടി കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. റേഡിയേറ്ററിൽ നിന്ന് പുക കണ്ടതിന് പിന്നാലെ ലോറി ഡ്രൈവറും സഹായിയും വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ വൻ അപകടമാണ് ഒഴിവായത്. തൊടുപുഴയിൽ നിന്നും കേരള ഫീഡ്‌സിന്റെ കാലിതീറ്റയുമായി വൈപ്പിൻ മാലിപ്പുറത്തേക്ക് പോകുകയായിരുന്നു ലോറി. ലക്കി ട്രാൻസ്‌പോർട്ട് കമ്പിനിയുടെതാണ് ലോറി.
തീപിടിത്തത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായും കത്തിനശിച്ചു. വടക്കൻ പറവൂരിൽ നിന്ന് ഫയർഫോഴ്‌സ് സംഘമെത്തി തീകെടുത്തി. ഫയർഫോഴ്‌സ് എത്തുമ്പോഴും ലോറിയുടെ ക്യാബിനിൽനിന്ന് വലിയരീതിയിലാണ് തീ ഉയർന്നത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. മുൻവശത്തെ എഞ്ചിൻ ഭാഗങ്ങളും ക്യാബിനും പൂർണമായും കത്തിയമർന്ന നിലയിലാണ്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Next Story




