- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഷൻകടകളിൽ ഒരു ലിറ്റർ കുപ്പിവെള്ളം പത്തുരൂപയ്ക്ക്; ധാരണാ പത്രം ഉടൻ
തിരുവനന്തപുരം: റേഷൻകടകളിൽ ഒരു ലിറ്റർ കുപ്പിവെള്ളം പത്തുരൂപയ്ക്ക് വിൽക്കും. ജലവിഭവവകുപ്പിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കോർപ്പറേഷന്റെ ഹില്ലി അക്വാ കുപ്പിവെള്ളമാണ് വിൽക്കുന്നത്.
കടയുടമകൾക്ക് എട്ടുരൂപയ്ക്ക് വെള്ളം ലഭ്യമാക്കും. രണ്ടുരൂപ അവർക്ക് കിട്ടും. കടകളിൽ വെള്ളമെത്തിച്ചാൽ വിൽക്കുന്നത് പരിഗണിക്കാമെന്ന് പൊതുവിതരണ കമ്മിഷണർ അറിയിച്ചിരുന്നു. വിൽപ്പന സംബന്ധിച്ച് ധാരണാപത്രം ഉടൻ ഒപ്പിടും.
Next Story



