തിരുവനന്തപുരം: കുടുംബ പ്രശ്‌നത്തെ തുടർന്ന് 19കാരി കിണറ്റിൽ ചാടി. ഇതുകണ്ട പെൺകുട്ടിയുടെ പിതാവ് പിന്നാലെ ചാടി. ഒടുവിൽ കിണറ്റിൽ വീണ മകളെയും മകളെ രക്ഷിക്കാൻ പിന്നാലെ ചാടിയ അച്ഛനെയും ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. പ്രാവച്ചമ്പലം സ്വാതി കോൺവെന്റ് റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെയാണ് തിരുവനന്തപുരം ഫയർഫോഴ്‌സ് നിലയത്തിൽ അച്ഛനും മകളും കിണറ്റിൽ വീണതായി സന്ദേശം എത്തുന്നത്. തുടർന്ന് ഫയർഫോഴ്‌സ് സംഘം എത്തുമ്പോൾ വെള്ളം കോരുന്ന തൊട്ടിയിൽ കെട്ടിയിരുന്ന കയറിൽ അച്ഛൻ മകളെയും പിടിച്ചു നിൽക്കുന്നത് ആണ് കാണുന്നത്.

ഉടൻ തന്നെ റെസ്‌ക്യൂ നെറ്റ്, റോപ് എന്നിവ ഉപയോഗിച്ച് അച്ഛനെയും മകളെയും രക്ഷപ്പെടുത്തി. ഉടൻ തന്നെ ഫായർഫോഴ്സ് ജീപ്പിൽ നേമം ഗവ. ആശുപത്രിയിൽ എത്തിച്ചു. ഇരുവർക്കും ഗുരുതര പരിക്ക് ഇല്ല. കുടുംബപ്രശ്‌നം കാരണമാണ് പെൺകുട്ടിൾ കിണറ്റിൽ ചാടിയത്. മകൾ ചാടിയത് കണ്ടതും അച്ഛൻ പിന്നാലെ ചാടുകയായിരുന്നു. തിരുവനന്തപുരം ഫയർ ആൻഡ് റെസ്‌ക്യൂ നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഷാജിഖാന്റെ നേതൃത്വത്തിൽ സേനങ്ങാങ്ങളായ ഷാഫി, പ്രതോഷ്, രതീഷ്,സജിത്ത്, മഹേഷ്‌കുമാർ, സന്തോഷ്,സൃജിൻ, സനിൽ കുമാർ എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കാളികളായി.