- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ അഞ്ചുമാസത്തെ പെൻഷൻ കുടിശിക; ഉദയംപേരൂർ ഗ്രാമപഞ്ചായത്തിനു മുൻപിൽ രാപ്പകൽ സമരവുമായി അംഗപരിമിതൻ
പറവൂർ: അംഗപരിമിതർക്കുള്ള പെൻഷൻ മുടങ്ങിയെന്ന പരാതിയുമായി രാപ്പകൽ സമരം. സൗത്ത് പറവൂർ സ്വദേശിയായ ശശീന്ദ്രനാണ് ഉദയംപേരൂർ ഗ്രാമപഞ്ചായത്തിനു മുൻപിൽ സമരം ചെയ്യുന്നത്. ജൂണിനുശേഷം തനിക്ക് അംഗപരിമിതർക്കുള്ള പെൻഷൻ ലഭിച്ചിട്ടില്ലെന്നും സമാന അവസ്ഥയിൽ വേറെയും ആളുകളുണ്ടെന്നുമാണ് ശശീന്ദ്രൻ പരാതിപ്പെടുന്നത്.
'ഓണത്തിനു തൊട്ടുമുൻപ് രണ്ടുമാസത്തെ പെൻഷൻ കിട്ടിയതിനു ശേഷം പിന്നീട് ലഭിച്ചിട്ടില്ല. 30-40% അംഗപരിമിതിയുള്ള രണ്ടുപേർക്ക് ജൂലായ് മാസത്തെ പെൻഷൻ കിട്ടി. 50% അസ്ഥിവൈകല്യവും 90% കാഴ്ചയില്ലാത്ത വ്യക്തിയുമായ തനിക്ക് ലഭിച്ചിട്ടില്ല', ശശീന്ദ്രൻ പറഞ്ഞു.
മസ്റ്ററിഗ് ചെയ്യാത്തതുകൊണ്ടാണ് പെൻഷൻ ലഭിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ താൻ അത് ചെയ്തിട്ടുണ്ടെന്നാണ് ശശീന്ദ്രൻ പറയുന്നത്. അടുത്ത മാസം മുതൽ വീണ്ടും മസ്റ്ററിഗ് നടക്കുമെന്നും അത് ചെയ്താൽ തുടർന്നുള്ള മാസങ്ങളിൽ പെൻഷൻ ലഭിക്കുമെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ചുമാസത്തെ പെൻഷൻ അപ്പോഴും ലഭിക്കില്ല. അതിനാൽ വിഷയത്തിൽ സർക്കാർ ഇടപെടൽ വേണമെന്നാണ് ശശീന്ദ്രന്റെ ആവശ്യം.




