തിരുനാവായ: പാർട്ടി തീരുമാനം ലംഘിച്ച് നവകേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് എ പി മൊയ്തീന് സസ്പെൻഷൻ. സംഘടനാവിരുദ്ധമായി പ്രവർത്തിക്കുകയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കും ചെയ്തു എന്ന കാരണം നിരത്തിയാണ് കോൺഗ്രസ് മൊയ്തീനിനെ സസ്പെൻഡ് ചെയ്തത്. മുൻ ഡി.സി.സി അംഗം കൂടിയായ മൊയ്തീനിന് താത്കാലികമായി പ്രാഥമിക അംഗത്വം നഷ്ടമായി.

പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ തുടർന്നും നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. മലപ്പുറം ഡി.സി.സി പ്രസിഡന്റ് അഡ്വ. വി എസ് ജോയിയാണ് മൊയ്തീന് സസ്പെൻഷൻ നൽകിയത്. തിരൂരിൽ നടന്ന പ്രഭാത യോഗത്തിലാണ് മൊയ്തീൻ പങ്കെടുത്തത്. കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ പരിപാടിയിൽ നാല് യു.ഡി.എഫ്. നേതാക്കൾ പങ്കെടുത്തിരുന്നു. ഇവർക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു.