- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബിഗേലിനെ തട്ടിക്കൊണ്ടുപോയ ദിവസം മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടു പോകാൻ ശ്രമം; എത്തിയത് ചുരിദാർ ധരിച്ച് മുഖം മറച്ച സ്ത്രീ
കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ ദിവസം മറ്റൊരു കുട്ടിയേയും തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി റിപ്പോർട്ട്. അബിഗേലിനെ തട്ടിക്കൊണ്ടു പോയ ഓട്ടുമലയിൽനിന്ന് 10 കിലോമീറ്റർ അകലെയാണ് മറ്റൊരു കുഞ്ഞിനെയും തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. സംഘംമുക്ക് താന്നിവിള പനയ്ക്കൽ ജംക്ഷനിൽ സൈനികനായ ആർ.ബിജുവിന്റെയും ചിത്രയുടെയും ചൈത്രം വീട്ടിലാണ് ശ്രമം ഉണ്ടായത്.
രാവിലെ 8.30ന് വീട്ടിനകത്തുനിന്നിരുന്ന 12 വയസ്സുള്ള മകൾ സിറ്റൗട്ടിലേക്ക് എത്തിയപ്പോഴാണ് വീടിന് മുന്നിൽ ചുരിദാർ ധരിച്ച ഒരു സ്ത്രീ മുഖം മറച്ചു നിൽക്കുന്നതു കണ്ടത്. ആരാണെന്നു ചോദിച്ചപ്പോൾ പെട്ടെന്നു ഗേറ്റ് കടന്ന് ഒാടി സമീപത്ത് ബൈക്കിൽ കാത്തുനിന്ന ആളുമായി കടന്നു കളഞ്ഞു. സംഭവം സംബന്ധിച്ചു കുട്ടിയുടെ അമ്മ വൈകിട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് ഒരു മണിക്കൂറിനു ശേഷമാണ് ഒായൂരിൽ അബിഗേലിനെ തട്ടിക്കൊണ്ടുപോയത്.
Next Story



