- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർത്താൻ ആവശ്യപ്പെട്ടിടത്ത് ബസ് നിർത്തിയില്ല; വയോധിക ബസിന്റെ പുറകുവശത്തെ ചില്ല് എറിഞ്ഞുതകർത്തു
പഴയന്നൂർ: സ്വകാര്യ ബസ് നിർത്താൻ ആവശ്യപ്പെട്ടിടത്ത് നിർത്താതിരുന്നതിനെ തുടർന്ന് ബസിൽനിന്നിറങ്ങിയ വയോധിക ബസിന്റെ പുറകുവശത്തെ ചില്ല് എറിഞ്ഞുതകർത്തു. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെ പഴയന്നൂർ ചീരക്കുഴി ഐ.എച്ച്.ആർ.ഡി. കോളേജിനു മുന്നിലാണ് സംഭവം.
പഴയന്നൂർ ചീരക്കുഴി പാറപ്പുറം സ്വദേശിയായ വയോധികയും മകളും പഴയന്നൂർ ഭാഗത്തുനിന്ന് തിരുവില്വാമല വഴി ഒറ്റപ്പാലത്തേക്കു പോകുന്ന ചിറയത്ത് ബസിൽ കയറി. വടക്കേത്തറ ആശുപത്രി സ്റ്റോപ്പ് കഴിഞ്ഞ് മൃഗാശുപത്രിയുടെ സമീപത്ത് നിർത്തണമെന്നാവശ്യപ്പെട്ടു. പക്ഷേ, അവിടെ സ്റ്റോപ്പില്ലാത്തതിനാൽ 300 മീറ്റർ അകലെയാണ് നിർത്തിയത്.
ഇതിൽ പ്രകോപിതയായ വയോധിക കല്ലെടുത്തെറിയുകയായിരുന്നു. പിറകിലെ ചില്ലുപൊട്ടി ചിതറിത്തെറിച്ചെങ്കിലും ആർക്കും പരിക്കേറ്റില്ല. ബസ് ഓട്ടം മതിയാക്കി പൊലീസിനെ വിളിച്ചു. ഉടൻ പഴയന്നൂർ പൊലീസ് എസ്‌ഐ. ഡി.എസ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. വയോധികയോടും ബസ് ജീവനക്കാരോടും വിവരങ്ങൾ തേടി.
അബദ്ധം മനസ്സിലാക്കിയ വീട്ടമ്മ ബസിനും ജീവനക്കാർക്കുമുണ്ടായ നഷ്ടപരിഹാരത്തുക നൽകി പ്രശ്‌നം പരിഹരിച്ചതോടെ ജീവനക്കാർ ബസുമായി സ്ഥലം വിട്ടു.



