- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് മാനേജറുടെ പണം കവർന്ന കേസ്; രണ്ടാം പ്രതിയും അറസ്റ്റിൽ
കണ്ണൂർ: ബാങ്ക് മാനേജറായ വടകര സ്വദേശിയെ ക്രൂരമായി ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ. ആനക്കുളം റാബിയ ക്വർട്ടേഴ്‌സിൽ നിജേഷ് എന്ന അപ്പുവിനെ (30) യാണ് ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. കേസിലെ ഒന്നാംപ്രതിയും നിജേഷിന്റെ സഹോദരനുമായ പി.ശ്യാംസുന്ദറെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
വടകര മുയിപ്പത്തെ യുവാവ് ജോലിചെയ്യുന്ന ബാങ്കിൽ അക്കൗണ്ട് തുടങ്ങാമെന്ന് പറഞ്ഞ് ഒന്നാംപ്രതി ശ്യാംസുന്ദറിന്റെ ഭാര്യ നിജിഷ കണ്ണൂർ ആനക്കുളത്തെ ക്വർട്ടേഴ്‌സിൽ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് യുവതിയുടെ ഭർത്താവും സഹോദരനുംകൂടി ബലമായി ഫോൺപിടിച്ചെടുത്ത് ഗൂഗിൾ പേ വഴി 20,000 രൂപ കവർന്ന് യുവാവിനെ മർദിച്ച് അവശനാക്കിയെന്നാണ് കേസ്. ടാബ്, ബയോമെട്രിക് സ്‌കാനർ എന്നിവയും പ്രതികൾ തട്ടിയെടുത്തു.
ബാങ്ക് മാനേജറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബാങ്ക് മാനേജറെ യുവതിയും ഭർത്താവും ഭർതൃസഹോദരനും ചേർന്ന് വഞ്ചിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു



