- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടി കവർന്നു; ഒരാൾ അറസ്റ്റിൽ
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നുമായി ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിലായി. വയനാട്, സുൽത്താൻബത്തേരി, സ്വദേശി ബാബു മാത്യുവിനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് ജോലി വിസയും, വിസിറ്റിങ് വിസയും നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
ഇയാൾ ന്യൂസിലൻഡിലും, ഇസ്രയേലിലും ജോലി ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ കയ്യിൽ നിന്നും ഒരു കോടി അറുപത്തിരണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. കേസിൽ പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. കുസാറ്റ് അപകടം; സുരക്ഷാ വീഴ്ച അടക്കം പരിശോധിക്കും, കേസെടുത്ത് മനുഷ്യാവകാശ
Next Story



