- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; കസ്റ്റഡിയിലെടുത്ത രണ്ട് പേരെ വിട്ടയച്ചു
കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരിൽ രണ്ട് പേരെ വിട്ടയച്ചു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തെ കാർ വാഷിങ് സെന്ററിലെ രണ്ട് പേരെയാണ് വിട്ടയച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കാർ വാഷിങ് സെന്ററിൽ നിന്ന് നോട്ട് കെട്ടുകൾ പിടിച്ചെടുത്തെന്ന് സ്ഥലത്തെ കൗൺസിലർ മാധ്യമങ്ങളോട് പ്രതികരിച്ചു.
Next Story




