- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികളിൽ ഒരാളെ വീട്ടിൽ നിന്ന് വഴക്കു പറഞ്ഞതിനാലാണ് ഇരുവരും വീട്ടിൽ പോകാതിരുന്ന് സൂചന; പെരുമ്പാവൂരിൽ നിന്ന് കാണാതായ രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ പാലക്കാടുനിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്
കൊച്ചി: പെരുമ്പാവൂരിൽനിന്ന് കാണാതായ രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ പാലക്കാടുനിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. തിങ്കളാഴ്ച വൈകിട്ടു മുതൽ കാണാതായ ഒൻപതാംക്ലാസ് വിദ്യാർത്ഥിനികളായ രണ്ടുപേരെയാണ് പാലക്കാട്ട് കണ്ടെത്തിയതായി സൂചന പുറത്തു വരുന്നത്. വിവരമറിഞ്ഞ് പെരുമ്പാവൂർ പൊലീസ് പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്.
പെരുമ്പാവൂരിനടുത്ത പാലക്കാട്ടുതാഴം, ഒന്നാംമൈൽ സ്വദേശിനികളായ വിദ്യാർത്ഥിനികളെയാണ് കഴിഞ്ഞദിവസം മുതൽ കാണാതായത്. ഒരേ ക്ലാസിൽ പഠിക്കുന്ന ഇരുവരും സ്‌കൂൾ വിട്ടാൽ ട്യൂഷനും കഴിഞ്ഞാണ് വീട്ടിൽ എത്താറുള്ളത്. തിങ്കളാഴ്ച വൈകിട്ട് പതിവുസമയം കഴിഞ്ഞിട്ടും പെൺകുട്ടികൾ വീട്ടിലെത്താതിരുന്നതോടെയാണ് കുടുംബാംഗങ്ങൾ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു.
പെൺകുട്ടികളിൽ ഒരാളെ വീട്ടിൽ നിന്ന് വഴക്കു പറഞ്ഞതിനാലാണ് ഇരുവരും വീട്ടിൽ പോകാതിരുന്നതെന്നാണ് വിവരം. ഇതിനായി കൂട്ടുകാരിയെയും ഒപ്പംകൂട്ടിയതാണെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.



