- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുഞ്ഞിനു ചെറിയൊരു പോറൽപോലും ഇല്ല; എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലം; ഇതിനു പിന്നിലുള്ള എല്ലാവരെയും പിടിക്കും'; 'മോൾ' എന്ന അടിക്കുറിപ്പോടെ അബിഗേലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മുകേഷ്
കൊല്ലം: മണിക്കൂറുകൾ നീണ്ടു നിന്ന ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആറുവയസ്സുകാരി അബിഗേൽ സാറാ റെജിയെ കൊല്ലത്തെ ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയതിന്റെ സന്തോഷം പങ്കുവച്ച് മുകേഷ് എംഎൽഎ. അബിഗേലുമൊത്തുള്ള ചിത്രം മുകേഷ് ഫേസ്‌ബുക്കിൽ പങ്കുവെച്ചു. 'മോൾ' എന്ന അടിക്കുറിപ്പോടെയാണ് മുകേഷ് ചിത്രം പങ്കുവെച്ചത്. കുഞ്ഞിനു ചെറിയൊരു പോറൽപോലും ഇല്ല എന്നത് എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമാണ്. ഇതിനു പിന്നിലുള്ള എല്ലാവരെയും പിടിക്കും.
പൊലീസിന്റെ എഫർട്ടിനെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും മുകേഷ് പറഞ്ഞു. അതേസമയം, ഓയൂരിൽ തിരിച്ചുകിട്ടിയ ആറ് വയസ്സുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ പ്രവർത്തകരായ അബിഗേലിന്റെ മാതാപിതാക്കൾക്ക് ആവശ്യമായ അവധി നൽകണമെന്ന് അവർ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് മന്ത്രി ആവശ്യപ്പെട്ടു. ഓയൂരിൽ നിന്നും ഒരു സംഘം തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയെന്ന വാർത്ത ഏറെ സന്തോഷം നൽകുന്നതാണെന്ന് വീണാ ജോർജ് പ്രതികരിച്ചു.
കേരളം കാത്തിരുന്ന വാർത്തയാണിത്. പൊലീസും ജനങ്ങളും ഉൾപ്പെടെ കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് കുഞ്ഞിനെ തിരിച്ചുകിട്ടിയതെന്നും വീണാ ജോർജ് പറഞ്ഞു. പൊലീസിന്റെ നിരീക്ഷണം ഭേദിച്ച് കുഞ്ഞിനെ കടത്താനാകില്ല എന്നതാണ് പ്രതികൾ കുഞ്ഞിനെ ഉപേക്ഷിച്ച് പോകാൻ കാരണം. പൊലീസ് സേനയെ മന്ത്രി അഭിനന്ദിച്ചു. ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം കൊല്ലം എആർ ക്യാമ്പിലെത്തി കുഞ്ഞിനെ പരിശോധിച്ചു.
മാതാപിതാക്കൾക്കും ആവശ്യമായ ആരോഗ്യ പിന്തുണ ഉറപ്പാക്കും. ആരോഗ്യ പ്രവർത്തകരായ മാതാപിതാക്കൾക്ക് ആവശ്യമുള്ള അവധി നൽകാൻ അവർ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നലെ കാറിൽ ഒരു സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ ഇന്നാണ് കൊല്ലം ആശ്രാമം മൈതാനത്തു വെച്ച് നാട്ടുകാർ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവർ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.




