- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് കുടുംബരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വലിയ വേളിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമബംഗാൾ സ്വദേശി രാജ്കുമാർ (34) ആണ് മരിച്ചത്. ഇദ്ദേഹത്തെ മണ്ണിനടിയിൽനിന്ന് പുറത്തെടുത്ത ശേഷം ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് അഞ്ചുമണിയോടുകൂടിയായിരുന്നു സംഭവം.
നിർമ്മാണത്തിന്റെ ഫില്ലർ കുഴി എടുക്കുന്നതിനിടയിൽ മണ്ണിടിഞ്ഞുവീണാണ് അപകടം. ഇദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസും ഫയർഫോഴ്സും ഏറെനേരം തുടർന്നിരുന്നു. എന്നാൽ മുകളിൽനിന്ന് മണൽ മാറ്റുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമായി ബാധിച്ചു. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു. രാജ്കുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Next Story




