തൃശ്ശൂർ: ഗുരുവായൂരിലെ ലോഡ്ജിൽ മുറിയെടുത്ത കോട്ടയം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കൊടുങ്ങൂര് വാഴൂരിൽ പ്രസാദത്തിൽ 55 വയസ്സുള്ള രവീന്ദ്രൻ ആണ് മരിച്ചത്. ഇന്നർ റിങ് റോഡിൽ വ്യാപാരഭവന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ തിങ്കളാഴ്ച രാത്രിയാണ് ഇയാൾ മുറിയെടുത്തത്. രാവിലെ ലോഡ്ജ് ജീവനക്കാരൻ, വാതിൽ കുറ്റിയിടാതെ ചാരിയ നിലയിൽ കണ്ടതിനെ തുടർന്ന് മുറിയിൽ കയറി നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഗുരുവായൂർ ടെമ്പിൾ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.