തളിപ്പറമ്പ്: പതിനേഴുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ പരിയാരം ഏമ്പേറ്റിലെ സി. ഭാസ്‌കരനെ (65) തളിപ്പറമ്പ് അതിവേഗ കോടതി 90 വർഷത്തെ തടവിന് ശിക്ഷിച്ചു. 1.25 ലക്ഷം രൂപ പിഴയുമുണ്ട്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ. 2017-ലായിരുന്നു ആദ്യ സംഭവം. പിന്നീടും പലദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് കേസ്. പരിയാരം പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.