തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസിൽെവച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മലയിൻകീഴ് പാലോട്ടുവിള സാനതനത്തിൽ രഞ്ജിത്തിനെ(46)യാണ് പോക്സോ നിയമപ്രകാരം പൂജപ്പുര പൊലീസ് അറസ്റ്റുചെയ്തത്.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അടുത്ത സീറ്റിലിരുന്ന ആൺകുട്ടിയെയാണ് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. വിദ്യാർത്ഥി ഇതു ചെറുക്കുന്നതു കണ്ട് ബസിലുണ്ടായിരുന്ന ഒരു സ്‌കൂൾ അദ്ധ്യാപിക അടക്കമുള്ളവർ ഇടപെട്ടു. ഇയാൾ ബസിൽനിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റു യാത്രക്കാർ തടഞ്ഞുവയ്ക്കുകയായിരുന്നു.