- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് വീപ്പകൾ ചേർത്തുവെച്ച് അതിനു മുകളിൽ പ്ലാറ്റ്‌ഫോം കെട്ടി ചങ്ങാടം നിർമ്മിച്ച കരുവാറ്റ പഞ്ചായത്ത്; തട്ടിക്കൂട്ട് ചങ്ങാടം ഉദ്ഘാടന ദിനം തന്നെ മറിഞ്ഞ് പ്രസിഡന്റും വൈസ് പ്രസിഡന്റും വെള്ളത്തിലായ കഥ
ആലപ്പുഴ: ഉദ്ഘാടന യാത്രയിൽ ചങ്ങാടം മറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും വെള്ളത്തിൽ വീണു. ആലപ്പുഴ കരുവാറ്റ പഞ്ചായത്തിലെ ചെമ്പുതോട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം. അപകട വീഡിയോ വൈറലാണ്. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരുമാണ് വെള്ളത്തിൽ വീണത്. നാല് വീപ്പകൾ ചേർത്ത് വച്ച് അതിനു മുകളിൽ പ്ലാറ്റ്‌ഫോം കെട്ടിയാണ് ചങ്ങാടം നിർമ്മിച്ചത്. തോടിന്റെ ഒരു കര പഞ്ചായത്ത് പ്രസിഡന്റിന്റെയും മറുകര പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റേതുമാണ്. ആദ്യം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത ചങ്ങാടം, മറുകരയിലെത്തി. തുടർന്ന് ഇവിടെ വച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചങ്ങാടം ഉദ്ഘാടനം ചെയ്ത് തിരിച്ചു വരുമ്പോൾ കുറച്ച് നാട്ടുകാരും ചങ്ങാടത്തിൽ കയറി. ഇതാണ് ദുരന്തമുണ്ടാക്കിയത്.
അനുവദനീയമായതിലും കൂടുതൽ ആളുകൾ ചങ്ങാടത്തിൽ കയറിയതോടെ ബാലൻസ് തെറ്റി ചങ്ങാടം മറിഞ്ഞു. വെള്ളത്തിൽ വീണവർക്ക് നീന്തൽ അറിയാവുന്നതുകൊണ്ട് എല്ലാവരും നീന്തി രക്ഷപ്പെട്ടു.



