- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുക ഉയർന്നപ്പോൾ ഫയർ ഡിറ്റക്ഷൻ സിസ്റ്റം പ്രവർത്തിച്ചു; യാത്രക്കാരൻ പുകവലിച്ചതിനെ തുടർന്ന് വന്ദേഭാരത് ട്രെയിൻ വൈകിയോടി; തിക്കോടിയിൽ സംഭവിച്ചത്
കോഴിക്കോട്: യാത്രക്കാരൻ പുകവലിച്ചതിനെ തുടർന്ന് വന്ദേഭാരത് ട്രെയിൻ വൈകിയോടി. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് സംഭവം. യാത്രക്കാരൻ പുകവലിച്ചതിനെ തുടർന്ന് ഫയർ ഡിറ്റക്ഷൻ സിസ്റ്റം പ്രവർത്തിച്ചതോടെ കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ തിക്കൊടിയിൽ നിൽക്കുകയായിരുന്നു.
മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരെത്തി എഫ്ഡിഎസ് സംവിധാനത്തിലെ പാനൽ മാറ്റിയതിന് ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. ഇതോടെ ട്രെയിൻ പതിനഞ്ച് മിനിറ്റ് വൈകിയാണ് കോഴിക്കോട്ട് എത്തിയത്. വടകരയിൽ വച്ച്, ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരനാണ് ശുചിമുറിയിൽ കയറി മദ്യവും സിഗരറ്റും ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Next Story



