കോഴിക്കോട്: കോഴിക്കോട് കലക്ട്രേറ്റ് ഓഫീസിൽ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ജീവനക്കാരൻ മരിച്ചു. എഡിഎം ഓഫീസ് ജീവനക്കാരനായ എം ഗിരീഷാണ് (52) ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്. നവംബർ 23ന് രാവിലെ ഓഫീസിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോലൂർ പയമ്പ്ര സ്വദേശിയാണ് ഗിരീഷ്. പരേതരായ താമരത്ത് ദാമോദരൻ - സുമതി ദമ്പതികളുടെ മകനാണ്. ഭാര്യ: അജീഷ. വിദ്യാർത്ഥികളായ ആരതി, ദിയ എന്നിവർ മക്കളാണ്. സഹോദരങ്ങൾ:പ്രതാപൻ, ജമുന, രേണുക. സഞ്ചയനം ഞായറാഴ്ച.