ശബരിമല: സന്നിധാനത്തെ അക്കോമഡേഷൻ സെന്ററുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ അനധികൃത പണവുമായി ദേവസ്വം വാച്ചർ പിടിയിലായി. ശ്രീമതാ അക്കോമഡേഷൻ സെന്ററിലെ കെയർ ടേക്കറായ ദേവസ്വം നെയ്യാറ്റിൻകര ഗ്രൂപ്പിലെ കേരളേശ്വരം ദേവസ്വം വാച്ചർ എസ്‌പി. ശ്രീകാന്ത് ആണ് പിടിയിലായത്.

ഇയാളിൽ നിന്നും 21,590 രൂപ പിടിച്ചെടുത്തു. മുറിയെടുക്കുന്ന ഭക്തർക്ക് നൽകുന്ന രസീതിൽ ക്രമക്കേട് നടത്തിയാണ് ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.